കൂടോത്രം

Wednesday, December 13, 2006

ചെങ്ങന്നൂരാതിയുടെ കഥ

വാഴ്വും കലയും വേറിട്ടു കരുതാത്തവരുടെ വായ്മൊഴികളില്‍ നിന്ന് പകര്‍ന്നും ചോര്‍ന്നും കിട്ടിയ പഴമൊഴിച്ചിന്തുകള്‍, മണ്ണും മാനവും മനസ്സും തെളിഞ്ഞ് കരുണവും കലാപവും അധ്വാനത്തിന്റെ താളവും നിറച്ച് പ്രപഞ്ചത്തോടു കണ്ണി ചേര്‍ത്ത പാട്ടുകള്‍...
ആളും വാളുമായി പാട്ടിന്റെ കറുത്തപക്ഷത്തു നില്‍ക്കുന്ന ഗോത്രമൊഴികള്‍..
ഊരു പൊലിയാന്‍.. ഉലകം പൊലിയാന്‍.. മണ്ണും മനസ്സും പൊലിയാന്‍...
പഴകിപ്പോയ പാട്ടും പരുന്തക്കെട്ടും തിരിച്ചെടുക്കാന്‍..
പിണങ്ങിപ്പോയ പെറ്റികളിണക്കിയെടുക്കാന്‍..
ഉണങ്ങിയുറയാത്ത പെറ്റമ്മയും പോറ്റമ്മയും ഉണര്‍ന്നു പൊലിയാന്‍..
തായില്ലമൊരുക്കുന്ന പഴമയുടെ അരുളപ്പാടുകള്‍... ഇതാ...



മധ്യകേരളത്തിലെ നാടന്‍പാട്ട് - ചെങ്ങന്നൂര്‍ കുഞ്ഞാതിയില്‍ നിന്ന്
ആനന്ദം പരമാനന്ദമാണെന്റെ കുടുംബം..
ആനന്ദം പരമാനന്ദമാണെന്റെ കുടുംബം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..

ഈരേഴു പതിനാലു ലോകവുമെന്റെ കുടുംബം
എന്റെ കുടുംബത്തു ഞാനൊന്നു തുള്ളിത്തെളിയും..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..

ഒന്നാം ചൊവടിട്ടേയൊരു മുച്ചൊവടിട്ടേ..
ഒന്നാം ചൊവടിട്ടേയൊരു മുച്ചൊവടിട്ടേ..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..

ഒന്നാം ചൊവടെന്നുള്ളതു ത്രേതായുഗവും
രണ്ടാം ചൊവടെന്നുള്ളതു പ്രേതായുഗവും
മൂന്നാം ചൊവടെന്നുള്ളതു ദ്വാപരയാണേ..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..

നാലാം ചൊവട്ടേലും നടന്നുകളിക്കും
നാലാം ചൊവടെന്നാലോ കലിയുഗമാണേ..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..

എന്നോടു കളിക്കരുതേയെന്റെ ലോകരുകൂട്ടം..
എന്നോടു കളിച്ചോരാരും നേരായിട്ടില്ലേ..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..

ചുരിക പരിചയുമിന്നെന്റെ കൈവശമൊണ്ടേ..
സത്യവും ധര്‍മ്മവുമെന്റെ ചുരികപരിച
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..

ചുരികത്താണേലേലെന്റെ പരന്പരയൊണ്ടേ..
എന്റെ കുലത്തേയിത്തറ താത്തിയതാരോ..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
കേക്കണേ കേക്കണേയെന്റെ ലോകരുകൂട്ടം..
posted by തകര്‍പ്പന്‍ at 12/13/2006 12:00:00 AM

5 Comments:

നല്ല ശ്രമം. ഇത് വരിവരിയായി പാട്ടിന്റെ രൂപത്തില്‍ എഴുതാന്‍ പറ്റുമോ? വായിക്കാനും മനസ്സിലാക്കാനും ഒന്നുകൂടി എളുപ്പമായേനെ.

1:40 AM, January 04, 2007  

വക്കാരീ.. ഞാന്‍ അങ്ങനെ തന്നെയാണ് എഴുതിയത്. പക്ഷേ ഇപ്പോഴെന്തുപറ്റി എന്നു മനസ്സിലാകുന്നില്ല.

4:32 AM, January 05, 2007  

ഈ പാട്ടുകളുടെ ഈണമറിയാമെങ്കില്‍ പാടിയും കൂടി പ്രസിദ്ധീകരിക്കൂ. പാടാനറിയില്ലെങ്കിലും സാരമില്ല.

5:19 AM, January 05, 2007  

നന്ദി സീയെസ്.. നല്ല പദ്ധതിയാണ് ശ്രമിക്കാം.

11:25 PM, January 06, 2007  

മണ്ണും മനസ്സും പൊലിയാന്‍... പഴകിപ്പോയ പാട്ടും പരുന്തക്കെട്ടും തിരിച്ചെടുക്കാന്‍..

നല്ല ശ്രമം............

1:03 AM, January 12, 2007  

Post a Comment

<< Home