കൂടോത്രം

Tuesday, December 12, 2006

നാട്ടുപാട്ടുകള്‍

കേരളത്തിന്റെ യഥാര്‍ത്ഥ സംസ്കാരത്തിന്റെ പ്രഭവങ്ങള്‍ തേടിപ്പോകുന്നവര്‍ തീര്‍ച്ചയായും അന്തിമമായി എത്തുന്നത് നാടിന്റെ വാമൊഴി പാരന്പര്യത്തിന്റെ തുടര്‍ച്ചകളായ നാടന്‍പാട്ടുകളിലായിരിക്കും. നമ്മുടെ മുതുമുത്തപ്പന്മാരും മുത്തശ്ശിമാരും അവരുടെ ജീവിതത്തേയും വിചാരങ്ങളേയും സാഹിത്യത്തേയും പകര്‍ത്തിവച്ചത് നാട്ടുചൊല്ലുകളിലും നാടന്‍പാട്ടുകളിലും നാടന്‍കഥകളിലുമാണ്. അവയ്ക്കുവേണ്ടി ഇതാ കൂടോത്രം...


(ഒരു പഴയ നാടന്‍പാട്ട്. ഇതിന് ഒരു ആഭിചാരത്തിന്റെ അന്തരീക്ഷമുണ്ട്.)
മണ്ണുതേടിയ പഴവോ... ഓ...
തനം തേടിയോരെന്റമ്മാവന്മാര്...
ഇന്നലെ പെയ്തമഴക്കിന്നു കുരുത്തോരു തകരഞാന്‍
എന്നെപ്പെറ്റമണ്ണേ...ഞാന്‍ വന്നു നിന്നമണ്ണേ...
എനിക്കുവേണ്ടി തനം തേടിയോരെന്റമ്മാവമ്മാര്..
ദിക്കുതെളിയണം ദേശം തെളിയണം..
ദേശത്താലെന്റീശരന്‍ തെളിയണം...
മണ്ണുതെളിയണം മായം തെളിയണം
മാലൊഴിഞ്ഞീ മനം തെളിയണം...
മണ്ണും പവനവും തേടിക്കെട്ടിയോരെന്റപ്പനപ്പൂപ്പമ്മാര്..
കെഴക്കുദിച്ചു പടിഞ്ഞാറെത്തവനേങ്കി..
ഏന്‍ വിളിക്കും വിളിപ്പൊറം വന്നു നിലകൊള്ളണേയെന്റപ്പനപ്പൂപ്പമ്മാര്...
പൊറ്റമലയമ്മക്കു നാലും കൂട്ടിമുറുക്കാന്‍..
ചേലക്കൊന്പുമൂപ്പനു കള്ളും കാലിപ്പൊകലേം...
അച്ചന്‍ ചെമ്മീന്‍ കൊണ്ടുമരട്ടീീീീ...
പെണ്ണിന്റെ ബാധയൊഴിക്കാന്‍..
ആരാണോ ആരാണോ തക ചൊല്ലെന്റെ ചാവേ..
ഏതാണോ ഏതാണോ തക ചൊല്ലെന്റെ ചാവേ...
അന്തിക്കൊല ചെത്തിയ കള്ളും...
ഏത്തക്കാ മൂത്തതു രണ്ടും...അച്ചന്‍ ചെമ്മീന്‍ കൊണ്ടുമരട്ടീീീീ...
പെണ്ണിന്റെ ബാധയൊഴിക്കാന്‍..
ആരാണോ ആരാണോ തക ചൊല്ലെന്റെ ചാവേ..
ഏതാണോ ഏതാണോ തക ചൊല്ലെന്റെ ചാവേ...
ദിക്കുതെളിയണം ദേശം തെളിയണം..
ദേശത്താലെന്റീശരന്‍ തെളിയണം...
മണ്ണുതെളിയണം മായം തെളിയണംമാലൊഴിഞ്ഞീ മനം തെളിയണം...
posted by തകര്‍പ്പന്‍ at 12/12/2006 11:55:00 PM

9 Comments:

നാട്ടുപാട്ടുകാരാ സ്വാഗതം...

8:10 AM, December 13, 2006  

സ്വാഗതം തകര്‍പ്പാ, ഇതൊക്കെ ഇങ്ങിനെ ശേഖരിച്ച് ഒരിടത്ത് കൂട്ടിവെക്കണം. ആരെങ്കിലുമൊക്കെ ചെയ്തില്ലെങ്കില്‍ ഇതെല്ലാം കുറച്ച് കഴിയുമ്പോള്‍ നമുക്ക് നഷ്ടപ്പെടും.

ആശംസകള്‍.

3:17 AM, December 21, 2006  

വിഷ്ണുപ്രസാദിനും വക്കാരിമഷ്ടായ്ക്കും നന്ദി....

11:53 PM, December 23, 2006  

ഇത് കൊള്ളാം.

നാടന്‍ പാട്ടുകളുടെ അതി വിശാലമായ ഷോറൂം ഉടന്‍ തുറക്കും എന്നു പ്രതീക്ഷിക്കാമല്ലോ, അല്ലേ??

11:51 PM, January 02, 2007  

സ്വാഗതം തകര്‍പ്പാ,
ശ്രീ.വക്കാരി പറഞ്ഞതു പോലെ , നഷ്ടമാകുന്നതിനു മുന്‍പു്, ഇവയൊക്കെ ഒരിടത്തു സൂക്ഷിക്കാന്‍ സാധിച്ചിരുന്നെങ്കില്‍..‍

12:35 AM, January 03, 2007  

കാസറ്റു കന്പനിക്കാര്‍ പാടി കുളമാക്കാത്ത നാടന്‍ പാട്ടുകള്‍ സമാഹരിക്കാന്‍ ഞാനൊരു ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. നടക്കുന്ന മുറക്ക് പോസ്റ്റായി ഇടാം.
ഈ പോസ്റ്റ് സന്ദര്‍ശിച്ച് അഭിപ്രായമറിയിച്ച കൊച്ചുമുതലാളിക്കും വേണുവിനും നന്ദി.

6:40 AM, January 03, 2007  

തകര്‍പ്പാ, ബൂലോകത്തേക്ക് സ്വാഗതം.

ഇനി തകര്‍ത്തോളൂ...

-സുല്‍

9:31 AM, January 03, 2007  

സുല്‍... താങ്ക്യൂ...

4:29 AM, January 05, 2007  

good job...was searching for mappila paatu lyrics ....it will be great to have the naadan pattu sheelukal on web

6:03 AM, October 10, 2008  

Post a Comment

<< Home